പ്രകൃതിദുരന്തങ്ങളിലും കെട്ടിട തകർച്ചകളിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ നായ്ക്കള്‍ക്ക് എന്‍ഡിആര്‍എഫ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ റാണിപ്പേട്ടിലെ എന്‍ഡിആര്‍എഫ് ട്രെയിനിങ് സ്കൂളിലാണ് 56 ആഴ്ച നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലന പരിപാടി നടക്കുന്നത്. 14, 15 എൻഡിആർഎഫ് ബറ്റാലിയനുകളിലെ പുതിയ നായ്ക്കുട്ടിക്കള്ക്ക് പരിശീലനം നല്കി.