റഷ്യൻ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ നടപടിയ്ക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്. ഡ്രോണ്‍ മതില് തീര്‍ത്ത് പ്രതിരോധം ശക്തമാക്കാനാണ് നീക്കം. ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിടത്ത് നിന്നാണ് ഡ്രോണ്‍ മതില് എന്ന ആശയം യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റിന് ഉദിക്കുന്നത്. മോസ്കോ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ പോളണ്ട് ഉള്‍പ്പെടെയുള്ള ബാള്‍ട്ടിക് രാജ്യങ്ങള്‍ക്ക് ചുറ്റും വ്യോമകവചം തീര്‍ക്കുക എന്നതായിരുന്ന ആദ്യ ചര്‍ച്ച. ഡ്രോണ്‍ ആക്രമണങ്ങള്‍ അതിവേഗം തിരിച്ചറിയുകയും വഴിതിരിച്ചുവിടുകയും ചെയ്യാനാകുന്ന സംവിധാനത്തിന് ആവശ്യമെങ്കില്‍ അവയെ നിര്‍വീര്യമാക്കാനുള്ള കഴിവുമുണ്ട്. റഷ്യന്‍ ഡ്രോണുകളെ ചെറുക്കാനുള്ള സെന്‍സറുകള്‍ യുക്രെയ്നില്‍ കുറഞ്ഞ ചെലവില്‍ വികസിച്ചിച്ചിട്ടുണ്ട്. അതിനാല്‍ യുക്രെയ്നുമായി സഹകരിച്ച് സംവിധാനങ്ങള്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്.