തെലങ്കാനയിലെ മെഹ്ദിപട്ടണത്തില് വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച ഐസ് കാന്‍ഡി, ലസി യൂണിറ്റില്‍ പരിശോധന. ഒരാള്‍ അറസ്റ്റില്‍. രാസവസ്തുക്കളും സുരക്ഷിതമല്ലാത്ത ചേരുവകളും ഉപയോഗിച്ചതായും, അതുവഴി പൊതുജനാരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്നതായും കണ്ടെത്തി. വൻതോതിൽ ഐസ് മിഠായികൾ, ലസ്സി ഉൽപ്പന്നങ്ങൾ, അസംസ്കൃത വസ്തുക്കൾ, സംഭരണ യൂണിറ്റുകൾ, പാക്കിംഗ് മെഷിനറികൾ എന്നിവയുൾപ്പെടെയുള്ള നിർമ്മാണ ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു.