കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എപ്പോഴെന്ന് വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്. തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയോ ചെയ്താല്‍ 24 മണിക്കൂറിനധികം തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ റെഡിയാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.