മഹാരാഷ്ട്രയിലെ റായ്ഗഡിൽ നിന്ന് കനത്ത മഴയിൽ എൽപിജി ബോട്ട്ലിംഗ് പ്ലാൻ്റിൽ വെള്ളം കയറി 3,000 ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോകുന്നതാണ് ദൃശ്യങ്ങൾ. എച്ച്പിസിഎൽ പാതാൾ ഗംഗ ബോട്ട്ലിംഗ് പ്ലാൻ്റിലായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്ന് പ്ലാൻിൻ്റെ സംരക്ഷണഭിത്തി തകർന്നുവീണ വെള്ളം നേരിട്ട് പരിസരത്തേക്ക് പ്രവേശിച്ചതുമാണ് തുടർന്ന് സിലിണ്ടറുകൾ ഒഴുകി പോവുകയായിരുന്നു. രാജ്യത്ത് കനത്ത എൽപിജി ക്ഷാമം തുടരുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതേസമയം സിലിണ്ടറുകളിൽ പലതിലും ഗ്യാസ് ഉണ്ടായിരിക്കാം എന്നാണ അധികൃതർ പറയുന്നത്. ഇത്തരം സിലിണ്ടറുകൾ കണ്ടെത്തിയാൽ അറിയിക്കണമെന്നും ഉത്തരവുണ്ട്.