ഗുജറാത്തിലെ വൽസാദിൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിനിടെ ഒരാള്‍ അപകടത്തില്‍പെട്ടു. ലിഫ്റ്റില്‍ നിന്ന് ഇറങ്ങുന്നതിനിടെ അത് പെട്ടെന്ന് പൊങ്ങിയതാണ് അപകടകാരണം. പരിക്കേറ്റെങ്കിലും അയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സർദാർ ഹൈറ്റ്സ് സൊസൈറ്റിയിലെ ലിഫ്റ്റിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ സംഭവം പതിഞ്ഞിട്ടുണ്ട്.