മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമ പ്രവർത്തകരും തമ്മിൽ വീണ്ടും തർക്കം. കൊല്ലത്തെ വാർത്താ സമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമ പ്രവർത്തകർക്ക് മാത്രം മുഖ്യമന്ത്രി മറുപടി നൽകി എന്നായിരുന്നു മാധ്യമ പ്രവർത്തകൻ ഉന്നയിച്ച പ്രശ്നം. എന്നാൽ ചോദ്യങ്ങൾ മനസ്സിൽ വെച്ചാൽ പോരാ ചോദിക്കണമെന്നായി മുഖ്യമന്ത്രി. ഇവിടെ പലർക്കും ചില ഉദ്ദേശങ്ങളുണ്ട്, അതാണിവിടെ വ്യക്തമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.