രാജസ്ഥാനിലെ പഞ്ചായത്ത് ക്ലർക്കിൻ്റെ വീട്ടിൽ റെയിഡിനെത്തിയ രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥർ പോലും ഞെട്ടി. 1 കിലോ സ്വർണം, 1 കിലോ വെള്ളി അടക്കം കോടികളുടെ അനധികൃത സ്വത്താണ് കണ്ടെത്തിയത്. 75 ലക്ഷം രൂപ ക്യാഷായും ഇവിടെ കണ്ടെത്തി. കൂടാതെ ഇയാൾക്ക് നഗരത്തിൽ മൂന്ന് വീടുകളും ഗ്രാമത്തിൽ ഒരു വീടും 17 ഹെക്ടറോളം കൃഷിഭൂമിയും സ്വന്തമായുണ്ടെന്നും കണ്ടെത്തി. രാജസ്ഥാനിലെ ഫലോഡി ജില്ലയിലെ ഉദത് ഗ്രാമപഞ്ചായത്തിൽ ജൂനിയർ അസിസ്റ്റൻ്റായി നിയമിക്കപ്പെട്ട ശുഭ്കരൻ പരിഹാറിനെതിരെയായിരുന്നു അഴിമതി വിരുദ്ധ ബ്യൂറോയുടെ നടപടി.