കർണാടക റെസിഡൻഷ്യൽ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ബിനാമിയുടെ പേരിൽ സൂക്ഷിച്ചിരുന്ന കള്ളപ്പണവും വസ്തു വകകളുമാണ് ലോകായുക്ത ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഏതാണ്ട് 2 കോടിയാണ് രൂപ മാത്രമായി കണ്ടെത്തിയത്. കണ്ടെത്തിയ രേഖകളിൽ നിന്നും ഉദ്യോഗസ്ഥന് 3.2 കോടി രൂപയുടെ സ്വത്തുക്കൾ ഉണ്ട്, ഇതിൽ 2.4 കോടി രൂപ വിലമതിക്കുന്ന മൂന്ന് വീടുകളും 60 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും ഉൾപ്പെടുന്നു.