ബെംഗളൂരു എംജി റോഡിലെ അനിൽ കുംബ്ലെ സർക്കിളിൽ പുലർച്ചെ അപകടരമാം വിധം ലംബോർഗിനിയുടെ സ്റ്റണ്ടിംഗ്. കഴിഞ്ഞ ദിവസം വെളുപ്പിന് 3 മണിയോടെയായിരുന്നു സംഭവം. കബ്ബൺ പാർക്ക് പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. സംഭവം എന്തായാലും സിസി ടീവി ക്യാമറകളിലും പതിഞ്ഞതോടെ 11 സെക്കൻ്റ് ദൈർഘ്യമുള്ളൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വാഹനമോടിച്ച വ്യക്തിയെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സമയത്ത് രജിസ്റ്റർ ചെയ്ത ഉടമയാണോ വാഹനമോടിച്ചതെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.