വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവിധ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതിലൊന്നാണ്, ഉരുള്‍പൊട്ടലില്‍ മകളെ നഷ്ടപ്പെട്ട ഒരു അമ്മ മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് കരയുന്നത്. ആരുടെയും കണ്ണീരണിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. അവര്‍ തങ്ങളുടെ കുടുംബമാണെന്ന് മന്ത്രി കുറിച്ചു.