മുംബൈ-സോളാപൂർ വന്ദേ ഭാരത് എക്സ്പ്രസിൽ പാമ്പിനെ കണ്ടെത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഡിസംബർ 27 ന് ട്രെയിൻ നമ്പർ 22225 ലാണ് സംഭവം. യാത്രയ്ക്കിടെ കോച്ച് സി -16 ന്റെ ടോയ്ലറ്റിനുള്ളിൽ ഒരു പാമ്പിനെ കണ്ടെത്തുകയായിരുന്നു. പിന്നീട് പാമ്പിനെ സുരക്ഷിതമായി പുറത്തെത്തിച്ചു. നാസിക് സ്വദേശി 37 കാരനായ ജഗൻ അർജുൻ ഭാലെ ആണ് പ്രതി. ഫെബ്രുവരി 12-ന് ഇയാൾ മുംബൈയിൽ നിന്നും അറസ്റ്റിലായി.