നാട്ടിലിറങ്ങിയ കാട്ടാനകൾക്ക് എന്ത് തടസ്സം, എന്ത് മതിൽ ഒന്നും നോക്കിയില്ല, ഒറ്റ ചവിട്ടിന് മതിൽ പൊളിഞ്ഞു റോഡിൽ. ഉത്തരേന്ത്യയിൽ എവിടെയോ നിന്നുള്ളതാണ് കാഴ്ച. രണ്ട് ആനകളാണ് ദൃശ്യത്തിലുള്ളത്. ആനകളിൽ ഒന്ന് മുന്നോട്ട് വരികയും മതിൽ തള്ളി മറിക്കുന്നതും കാണാം.. അപ്പുറത്ത് ജനക്കൂട്ടം ഭയന്ന് നിൽക്കുന്നുണ്ട്. മതിൽ പൊളിഞ്ഞതോടെ ഇരു ആനകളും സാവധാനം കടന്നു പോകുന്നു. ട്വിറ്ററിൽ എത്തിയ വീഡിയോ നിരവധി പേരാണ് കണ്ടത്.