ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ച് നടന് ബൈജു സന്തോഷ്. വീഡിയോ വൈറലാണ്. നിരവധി പേരാണ് കമന്റു ചെയ്തത്. അദ്ദേഹത്തിന്റെ തന്നെ സിനിമാ ഡയലോഗുകള്‍ കടമെടുത്താണ് ചില കമന്റുകള്‍. ഒരു മര്യാദയൊക്കെ വേണ്ടെയെന്നായിരുന്നു ഒരാളുടെ കമന്റ്. അച്ചായന് മരണമാസ് ആണെന്ന് വേറൊരാള് കമന്റു ചെയ്തു.