മഹാ നടൻ ഇത്തവണയും തൻ്റെ വോട്ട് പാഴാക്കിയില്ല. ചെന്നൈയിൽ നിന്നുമാണ് വോട്ട് ചെയ്യാൻ താരമെത്തിയത്. ഭാര്യ സുൽഫത്തിനൊപ്പമാണ് താരമെത്തിയത്. കറുത്ത സൺഗ്ലാസ് വെച്ച് തവിട്ട് നിറത്തിലെ ഫുൾ സ്ലീവ് ഷർട്ടുമിട്ടെത്തിയ താരത്തിനെ കാണാൻ മാധ്യമങ്ങളുടെ പട തന്നെയാണ് പോളിംഗ് ബൂത്തിൽ കാത്തിരുന്നത്. എല്ലാവരും വോട്ട് ചെയ്യണമെന്ന് പറഞ്ഞാണ് അദ്ദേഹം പോളിംഗ് ബൂത്തിൽ നിന്നും മടങ്ങിയത്.