മുംബൈ അന്ധേരി വെസ്റ്റിലെ കപസ്വാഡിയിൽ പാലില്‍ മായം ചേര്‍ക്കുന്ന സംഘത്തെ കണ്ടെത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു. നിരവധി പാല് പായ്ക്കറ്റുകള്‍ വീഡിയോയില്‍ കാണാം. ഇതില്‍ മായമുണ്ടെന്നാണ് അവകാശവാദം. ഇത് നിര്മിച്ചവരെന്ന് കരുതുന്നവരെയും വീഡിയോയില്‍ കാണാം.