പിറന്നാൾ ദിനത്തിൽ ആരാധകരെ കാണാൻ അല്ലു അർജ്ജുൻ വീടിന് പുറത്തിറങ്ങിയപ്പോൾ. 44ാം പിറന്നാൾ ആയിരുന്നു അദ്ദേഹത്തിന് ഇന്ന്. ഇതിനോടനുബന്ധിച്ച് താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, പേരും ഇന്ന് പുറത്തു വിട്ടിരുന്നു. 2003ൽ ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം വലിയ വിജയമായെങ്കിലും താരത്തിന്റെ ലുക്കിന്റെ പേരിൽ വലിയ പരിഹാസങ്ങളാണ് നേരിട്ടത്.