കരിമ്പുലിയും പുള്ളിപ്പുലിയും ഒരുമിച്ച് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആദ്യം കരിമ്പുലിയെ ഒരു പുഴക്കരയില്‍ കാണാം. തൊട്ടുപിന്നാലെ അവിടേക്ക് ഒരു പുള്ളിപ്പുലിയും എത്തുകയായിരുന്നു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ ഭദ്ര ടൈഗര്‍ റിസര്‍വിലെ ദൃശ്യങ്ങളാണെന്ന് കരുതുന്നു.