സൂറത്തിലെ ഒരു ടെക്സ്റ്റൈൽ വ്യാപാരി തന്റെ ജീവനക്കാർക്ക് ദീപാവലി ബോണസ് നൽകുന്ന വീഡിയോയാണിത്. അൽപ്പം പഴയതാണെങ്കിലും ഇപ്പോഴും ദൃശ്യങ്ങൾ വൈറലാണ്. മിക്ക കമ്പനികളും മധുരപലഹാരങ്ങളും സമ്മാനങ്ങളും അടങ്ങിയ പെട്ടികൾ നൽകി ദീപാവലി ആഘോഷിച്ചപ്പോൾ, ഗുജറാത്തിലെ രാംസ്വരൂപ് മുണ്ടെ എന്ന വ്യാപാരിയാണ് തൻ്റെ 20 ജീവനക്കാർക്കും ഒരു ലക്ഷം രൂപ വീതം പണമായി നൽകി ദീപാവലിയിൽ സോഷ്യൽ മീഡിയയെ പോലും അത്ഭുതപ്പെടുത്തിയത്.