ബെംഗളൂരു ഇന്ദിരാനഗറിലുണ്ടായ അപകടത്തിന്റെ വീഡിയോ വൈറല്‍. കഴിഞ്ഞ ദിവസം രാത്രി 11.35 ഓടെയാണ് സംഭവം. ഡിവൈഡര്‍ മറികടന്നെത്തിയ കാര്‍ ഒരു റെസ്റ്റോറന്റിന് സമീപം ഇടിക്കുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. സ്കോഡ കാറാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാഗ്യത്തിന് ആളപമായമില്ല. ഒരാള്‍ക്ക് നിസാര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.