ഹുന്‍സൂരില്‍ മലയാളിയുടെ ജ്വല്ലറിയില്‍ നടന്നത് വന്‍ കവര്‍ച്ച. പട്ടാപ്പകലായിരുന്നു സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സ്കൈ ഗോള്‍ഡ്സ് ആന്‍ഡ് ഡയമണ്ട്സിലാണ് മുഖംമൂടിധാരികള്‍ കവര്‍ച്ച നടത്തിയത്. തോക്കുമായെത്തിയ ഇവര്‍ അഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.