പ്രചാരണത്തിരക്കിലും കുട്ടികള്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്വന്തം നാട്ടിലെ പെരുന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പങ്കുവെച്ചു. ഫേസ്ബുക്കിലെ വീഡിയോ ഉടന്‍ വൈറലായി. അമ്പതിനായിരത്തിലേറെ റിയാക്ഷനും, രണ്ടായിരത്തിലേറെ കമന്റുകളും, മൂവായിരത്തിലേറെ ഷെയറുകളും വീഡിയോക്ക് ലഭിച്ചു.