ഉത്തർപ്രദേശിലെ ബിജ്നോറില് നിന്നുള്ള ദൃശ്യങ്ങള്‍ വൈറലാകുന്നു. ജനുവരി 11 മുതൽ, നാഗിന തെഹ്സിലിൽ സ്ഥിതി ചെയ്യുന്ന നന്ദ്പൂർ ഗ്രാമത്തിലെ ഒരു പഴയ ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹത്തിന് ചുറ്റും ഒരു നായ തുടർച്ചയായി വലംവയ്ക്കുന്നതാണ് വൈറലായത്. നിരവധി പേരാണ് ഇത് കാണാനെത്തുന്നത്. ചിലര്‍ ഇത് ദൈവികമായി കാണുന്നു. എന്നാല്‍ ഒരു സ്ഥലത്തു തന്നെ നായ ചുറ്റിത്തിരിയുന്നത് നായയുടെ നാഡീവ്യവസ്ഥയുടെ തകരാറിനെ സൂചിപ്പിക്കുന്നു.