സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് (എസ്എഫ്ഡിആർ) സാങ്കേതികവിദ്യ ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നിന്നായിരുന്നു പരീക്ഷണം. ദീർഘദൂര എയർ ടു എയർ മിസൈലുകളുടെ വികസനത്തിന് എസ്എഫ്ഡിആർ വളരെ നിർണായകമാണ്.