മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുവാവ് ട്രാഫിക് പൊലീസിനെ ചത്ത പാമ്പിനെ കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിലെ ചന്ദ്രയാങ്കുട്ട ട്രാഫിക് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് ഇയാളെ പിടികൂടിയിരുന്നു. തുടര്‍ന്ന് ഓട്ടോ പിടിച്ചെടുത്തു. ഓട്ടോ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ പരാക്രമം നടത്തിയത്.