ആനകളുടെ വീഡിയോകൾക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. ഇത്തരത്തിൽ ഫുട്ബോൾ കളിക്കുന്നരു പിടിയാനയാണ് വീഡിയോയിൽ. കർണ്ണാടകത്തിലെ കട്ടീലിലുള്ള ദുർഗാ പരമേശ്വരി ക്ഷേത്രത്തിലെ ദുർഗ എന്ന ആനയാണിത്. 33 വയസ്സുണ്ട് ദുർഗ്ഗക്ക്, തൻ്റെ ആന പാപ്പാൻമാർക്കൊപ്പം ഫുട്ബോൾ തട്ടിക്കളിക്കുന്ന ദുർഗയാണ് വീഡിയോയിൽ. ട്വിറ്ററിൽ ( എക്സ്) എത്തിയ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. ആനയെ ആശ്ചര്യത്തോടെയാണ് ആളുകൾ നോക്കുന്നതും.