ഒഡീഷയിലെ റായ്ഗഡയില്‍ സിനിമാ തിയേറ്ററില്‍ തീപിടിത്തം. പ്രഭാസിന്റെ ദി രാജാ സാഹാബ് എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. പ്രദര്‍ശനത്തിനിടെ ആരാധന മൂത്ത ആരാധകര്‍ തിയേറ്ററിന് മുന്നില്‍ ആരതിയുഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ആരതിയുഴിഞ്ഞ പാത്രം താഴെ വീണതാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഭാഗ്യത്തിന് ആര്‍ക്കും പരിക്കില്ല. ആരാധകര്‍ പടക്കം പൊട്ടിച്ചതായും റിപ്പോര്‍ട്ടുണ്ട്.