പെരുമ്പളം ദ്വീപിലേക്ക് ആദ്യമായി എത്തിയ കെഎസ്ആർടിസി ബസിനെ ദ്വീപ് ജനതയും ദലീമ എംഎല്‍എയും വരവേറ്റു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെയായിരുന്നു വരവേല്പ്. പാലം പൂർത്തിയാവുമ്പോൾ യാത്ര ചെയ്യാൻ ബസും എത്തിക്കുമെന്ന ഇടതുപക്ഷത്തിന്റെ ഉറപ്പ് പാലിച്ചതായി എംഎല്‍എ പറഞ്ഞു. വടുതല ജെട്ടിയിൽ നിന്നും പെരുമ്പളം ദ്വീപിലേക്ക് പുതിയ പാലത്തിലൂടെ ബസ് ട്രയൽ സർവീസ് നടത്തി