തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനമേഖലയിൽ ഒരു കടുവ ചുറ്റിത്തിരിയുന്നതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി കാമറെഡ്ഡി ജില്ലയിൽ രണ്ട് വനംവകുപ്പ് സംഘങ്ങൾ ഗ്രാമതല ബോധവൽക്കരണ യോഗങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിവരികയാണ്.