നെയ്യുമായി പോയ ലോറി മറിഞ്ഞതാണ് ദൃശ്യങ്ങളിൽ. ഡൽഹി- ലക്നൊ ഹൈവേയിലാണ് സംഭവം. ഹരിയാനയിൽ നിന്ന് രുദ്രാപൂരിലെ ഒരു ഫാക്ടറിയിലേക്ക് പോകുകയായിരുന്നു ട്രക്ക്. ഇതിനിടയിലാണ് അപകടം. ഒഴുകിയ നെയ്യ് കോരിയെടുക്കാൻ പ്ലാസ്റ്റിക് ബക്കറ്റുകൾ, ടിന്നുകൾ, ജഗ്ഗുകൾ, വീട്ടുപകരണങ്ങൾ എന്നിവയുമായി പ്രദേശവാസികളുടെ കൂട്ടം സംഭവസ്ഥലത്തേക്ക് ഓടി.