കേരള നിയമസഭ മന്ദിരത്തില്‍ ഇഫ്താര്‍ വിരുന്ന് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന് അതിഥികളെ സ്വീകരിച്ചു. സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നും അതിഥികൾ എത്തിച്ചേർന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്നേഹത്തിൻ്റേയും സഹാനുഭൂതിയുടേയും സാഹോദര്യത്തിൻ്റേയും സന്ദേശം ഉയർത്തിപ്പിടിച്ച് ഈ വിരുന്നിൽ പങ്കു ചേർന്നവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.