തലപ്പൊക്ക മത്സരത്തിനിടയിൽ കൊമ്പൻ ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ ഇടയുന്നതാണ് ദൃശ്യങ്ങൾ. ഗുരുവായൂർ കോട്ടപ്പടി കപ്പിയൂർ ചിറക്കൽ ഭഗവതിക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. ആന പാപ്പാനെ കൊമ്പിന് തട്ടിത്തെറിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് പാപ്പാൻമാർ ആനയെ നിയന്ത്രണത്തിലാക്കി.