കുംഭമേളയിൽ വൈറലായി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായ മോണാലിസ,മൊണാലിസ ഭോസ്ലെ ഒടുവിൽ കേരളത്തിലെത്തി വിവാഹിതയായി. മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും തമ്മിൽ ഒന്നര വർഷമായി പ്രണയത്തിലായിരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. വ്യത്യസ്ത മതത്തിൽപ്പെട്ട ഇവരുടെ ബന്ധം മൊണാലിസയുടെ കുടുംബം എതിർത്തു. വീട്ടുകാർ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെയാണ് ഇരുവരും നാടുവിടാൻ തീരുമാനിച്ചത്. വിവാഹ ചടങ്ങിൽ സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കളും പങ്കെടുത്തു.