കോയമ്പത്തൂർ തുടിയലൂർ ശരവണംപട്ടി റോഡിലുള്ള എസ്എൻഎസ് രാജലക്ഷ്മി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ഓട്ടോ ഷോയിലാണ് വേഗത്തിലെത്തിയ ഥാർ ഇടിച്ചു കയറിയത്. ബൈക്ക് പാർക്ക് ചെയ്ത ഭാഗത്തേക്കായിരുന്നു വാഹനം പാഞ്ഞു കയറിയത്. സമീപത്ത് നിന്നിരുന്ന വിദ്യാർഥികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.