ആനകൾ ഏറ്റവുമധികം ദേഷ്യത്തിലായിരിക്കുന്ന സമയമാണ് അവരുടെ മദപ്പാട് കാലം. ഇക്കാലങ്ങളിൽ ആന ഭക്ഷണം കഴിക്കുന്നതും വളരെ കുറവായിരിക്കും. മദപ്പാട് കാലത്ത് പാപ്പാൻമാർക്കും ആനയുടെ അടുത്ത് ചെല്ലാൻ സാധിക്കാറില്ല. ഇത്തരത്തിൽ മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം നൽകുന്ന രീതിയാണ് വീഡിയോയിൽ. ഭക്ഷണ ഉരുള ഉരുട്ടി ആനയുടെ സമീപത്ത് വെച്ച ശേഷം പാപ്പാൻ അകലത്ത് മാറി നിൽക്കുകയാണ് ചെയ്യുന്നത്. ഗുരുവായൂർ ആനക്കോട്ടയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.