പല പെട്രോൾ പമ്പുകളിലും ഇന്ധനം വാങ്ങാൻ ആളുകളുടെ നീണ്ട നിര തന്നെ കാണാം. ചില പമ്പുകളിലും നിയന്ത്രണത്തിൻ്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികളിൽ പെട്രോൾ കൊടുക്കാറില്ല. ഇത് സമീപകാലത്തുണ്ടായ നിയമമല്ല, വർഷങ്ങളായുള്ളതാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ ബൈക്കിൻ്റെ പെട്രോൾ ടാങ്ക് തന്നെ ഊരി എടുത്ത് വന്നിരിക്കുകയാണ് യുവാവ്. പെട്രോൾ വാങ്ങാൻ എത്തിയവർക്കും, ഇത് വളരെ രസകരമായി തോന്നി, കുപ്പിയിൽ അല്ലേ പാടില്ലാത്തതുള്ളു, ടാങ്കിൽ സാധിക്കുമല്ലോ എന്നാണ് യുവാവിൻ്റെ വാദം. ഉത്തരേന്ത്യയിൽ എവിടെയോ നിന്നുള്ളതാണ് ദൃശ്യങ്ങൾ. സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.