ഐസ്ക്രീമിനുള്ളിൽ എണ്ണയെന്ന് പരാതി. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയും സമീപ കാലത്തായി വൈറലായിരുന്നു. ഐസ്ക്രീമിൻ്റെ മുകളിലെ ഭാഗം കഴിച്ച ശേഷം താഴേക്ക് എത്തിയപ്പോൾ ഇത്തരത്തിൽ ഓയിലിനോട് സാമ്യമുള്ള ഒന്ന് കണ്ടെന്നും ഇത് രുപിച്ച് നോക്കിയപ്പോൾ എണ്ണ രുചി ആയിരുന്നെന്നും വീഡിയോയിൽ പറയുന്നു. തങ്ങൾ ഐസ്ക്രീം ഓർഡർ ചെയ്തുവെന്നും ലഭിച്ച ഐസ്ക്രീമിൻ്റെ മുകളിലെ ഭാഗം രുചിച്ചു നോക്കിയപ്പോൾ രുചി വ്യത്യസ്തമായി തോന്നി എന്നും വീഡിയോയിൽ പറയുന്നുണ്ട്. എന്തായാലും ഇതോടെ നിരവധി പേരാണ വീഡിയോയിൽ ആശങ്ക അറിയിച്ച് കമൻ്റിടുന്നത്.