പെരുമ്പാമ്പിന് സിപിആർ നൽകുന്നയാളെ കണ്ടോ? ഗുജറാത്തിലെ കൃഷിയിടത്തിൽ അവശനിലയിലെത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥനായ ഭവിൻ ആണ് സിപിആർ നൽകിയത്. നേരിട്ട് പാമ്പിൻ്റെ ചുണ്ടിൽ വായോട് ചേർത്താണ് ,സിപിആർ നൽകിയത്. അൽപ്പം സമയത്തിനുള്ളിൽ പാമ്പ് കണ്ണ് തുറന്ന് ശ്വസിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം ഡിസംബറിലാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ എത്തിയത്.