ഡൽഹി-ലഖ്നൗ ഹൈവേയിലെ ഒരു പാലത്തിന്റെ അരികിൽ തൂങ്ങിക്കിടന്ന് 'ചിന് അപ്പ്' ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. നിരവധി പേരാണ് ഇയാളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇയാള്‍ ആരാണെന്നോ, ഈ വീഡിയോ പകര്‍ത്തിയത് ആരാണെന്നോ, ഇത് എന്നാണ് അപ്ലോഡ് ചെയ്തതെന്നോ വ്യക്തമല്ല. യുവാവ് കാണിക്കുന്നത് സാഹസികതയല്ലെന്നും, ബുദ്ധിശൂന്യതയാണെന്നുമാണ് പല കമന്റുകളും.