ആനപ്പുറത്ത് നിന്നും ഇറങ്ങാൻ ഒരാൾ പാടുപെടുന്നതാണ് ദൃശ്യങ്ങൾ. എഴുന്നള്ളിപ്പ് കഴിഞ്ഞ ശേഷം ആനപ്പുറത്തിരുന്നയാൾ ഇറങ്ങാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ. ആന പിറകിലെ കാല് പൊക്കിയെങ്കിലും മുകളിലെ ആൾ ഇറങ്ങി താഴെ വരുന്നതിന് അനുസരിച്ച് അത് കാല് താഴ്ത്തിയില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. പിന്നീട് ആന കാല് താഴ്ത്തിയതും അയാൾ ഇറങ്ങുന്നതും കാണാം. കോഴിക്കോട് നിന്നുള്ളതാണ് ദൃശ്യങ്ങൾ.