അമേരിക്കയിൽ നിന്നുമുള്ള ലാലേട്ടൻ്റെ പാട്ടാണ് സംഭവം. ശൂരൻ പടയുടെ ചെമ്പട കൊട്ടി... നരനിലെ ആ പാട്ട് ലാലേട്ടൻ പിന്നെയും പാടി, സ്റ്റേജിലൊപ്പം മനോജ് കെ ജയനും, മറ്റ് ഗായകരും വീഡിയോ എന്തായാലും വൈറലായി. കറുത്ത മുണ്ടും, ഷർട്ടുമിട്ട് കൂളിംഗ് ഗ്ലാസുമായി നിൽക്കുന്ന ലാലേട്ടനെയാണ് കാണികൾക്ക് സ്റ്റേജിൽ കാണാനായത്. എല്ലാക്കാലത്തും മോഹൻലാൽ എന്ന നടൻ്റെ ഹിറ്റ് മേക്കിംഗ് പാട്ടുകളിൽ ഒന്നാണ്. വിനോദയാത്രകളിലും, ഗാനമേളകളിലുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ പറ്റിയാ പാട്ടുകളിലൊന്നാണിത്. മോഹൻ ലാൽ നായകനായെത്തി ദേവയാനി, ഭാവന, സിദ്ധിഖ്, മധു തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണിത്.