ചെറിയ പെരുന്നാൾ ദിനം ലാലേട്ടനൊപ്പം ബിരിയാണി കഴിച്ച് L 366-ൻ്റെ അണിയറ പ്രവർത്തകർ. തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രമാണ് L 366. ചിത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്ററുകളെല്ലാം നേരത്തെ വൈറലായിരുന്നു. വീഡിയോയിൽ ബിരിയാണി ചെമ്പിൽ ദം പൊട്ടിച്ച് അണിയറ പ്രവർത്തകർക്കെല്ലാം നൽകുന്നത് കാണാം. വീഡിയോ നിരവധി പേരാണ് കണ്ടത്. കാരവാനിൽ നിന്നും നേരെ പാചകപ്പുരയിലെത്തുന്ന മോഹൻലാലിനെ ആരാധകർ ആവേശത്തോടെയാണ് കണ്ടത്. ബിരിയാണി വിളമ്പും നേരം കുറച്ച് മതിയെന്ന് അദ്ദേഹം പറയുന്നതും വീഡിയോയുൽ കാണാം.