ഇന്ത്യയിലെ ആദ്യ മ്യൂസിക്കല്‍ റോഡ് മുംബൈയില്‍ അനാച്ഛാദനം ചെയ്തു. സ്ലംഡോഗ് മില്യണയർ എന്ന സിനിമയിലെ 'ജയ് ഹോ' എന്ന ഗാനം നിശ്ചിത വേഗതയിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കേള്‍ക്കാം. നരിമാൻ പോയിന്റിനും വോർലിക്കും ഇടയിലുള്ള കോസ്റ്റൽ റോഡിന്റെ വടക്കുഭാഗത്തുള്ള കാരിയേജ് വേയിലാണ് ഈ സംഗീത പാത സൃഷ്ടിച്ചിരിക്കുന്നത്.