ഒഡീഷയില്‍ മൈനിങ് ഓഫീസറുടെ ഫ്ളാറ്റില്‍ നിന്ന് നാലു കോടിയോളം രൂപ വിജിലന്‍സ് പിടികൂടി. കട്ടക്ക് സര്‍ക്കിളിലെ മൈന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ദേബബ്രത മൊഹന്തയുടെ വസതിയില്‍ നിന്നാണ് പണം കണ്ടെടുത്തത്. 30,000 രൂപ കൈക്കൂലി മേടിച്ച കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.