ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ പാലിറ്റാനയ്ക്കടുത്തുള്ള സത്രുഞ്ജയ കുന്നുകളിൽ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സ്റ്റെപ്പുകള്‍ കയറുന്നതിനിടെ അപ്രതീക്ഷിതമായി ഒരു സിംഹം തൊട്ടുമുമ്പിലെത്തിയതാണ് സംഭവം. ആരെയും ഉപദ്രവിക്കാതെ സിംഹം കടന്നുപോയി. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.