കൺമുന്നിലെ സർവ്വതും ഒലിച്ചുപോയ നേപ്പാളിലെ ആ മഹാപ്രളയത്തിൽ ഒരു പോറൽ പോലുമേൽക്കാതെ നിന്ന ഈ പച്ച വീടിന് പിന്നിലെ രഹസ്യം അറിയുമോ. ഇതിന്റെ നിർമ്മാണരീതി തന്നെയാണ് പിന്നിലെ കാരണം. നേപ്പാളിലെ ഭൂരിഭാഗം വീടുകളും സാധാരണ കല്ലുകൊണ്ട് നിർമ്മിക്കുമ്പോൾ, ഈ വീട് പണിതിരുന്നത് ശക്തമായ ആർ.സി.സി ഫ്രെയിമിലാണ്. ശക്തമായ കോൺക്രീറ്റ് തൂണുകളും അടിത്തറയും സ്റ്റീൽ കമ്പികൾ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരുന്നതിനാൽ, പ്രളയജലത്തിന്റെ കനത്ത പ്രഹരശേഷിയെ മുഴുവൻ ഈ വീട് അടിത്തറയിലേക്ക് വലിച്ച് പ്രതിരോധിച്ചു. വീടിൻ്റെ ബോക്സ് ആകൃതി കാരണം ഇരച്ചെത്തിയ പ്രളയജലം വീടിനെ തകർക്കാതെ ഇരുവശങ്ങളിലൂടെയും വഴിമാറി ഒഴുകിപ്പോയി. കൃത്യമായ എഞ്ചിനീയറിംഗും മികച്ച പ്ലാനിംഗുമുണ്ടെങ്കിൽ, എത്ര വലിയ പ്രകൃതിക്ഷോഭത്തെയും ചെറുത്തുനിൽക്കാൻ കെട്ടിടങ്ങൾക്ക് സാധിക്കുമെന്ന തെളിവാണ് ഈ വീട്!