ഫുട്ബോൾ താരങ്ങളുടെ ജഴ്സി പരിചയപ്പെടുത്തി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുമുള്ള ഒരു സ്ത്രീ. താരങ്ങളുടെ പേരുകൾ ജഴ്സി കാണിച്ച് തെറ്റായി പറഞ്ഞതാണ് ഇവരുടെ വീഡിയോ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇതിൽ സ്പെയിൻ താരം ലാമിൻ യമാലിൻ്റെ പേരാണ് ലക്ഷ്മി അമ്മാൾ എന്ന് തെറ്റായി ഇവർ പറഞ്ഞത്. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയത്. ലിയോണൽ മെസ്സിയെ ലാസ്സിയെന്നുമാണ് വിളിച്ചത്. മുൻ ഇന്ത്യൻ താരം ആർ.അശ്വിനും ഇവരുടെ വീഡിയോ പങ്കുവെച്ചിരുന്നു. ഇതോടെ ജേഴ്സി ചേച്ചി ഇൻസ്റ്റയിലടക്കം വൈറലായി.