ഒരു വാഹനാപകടമാണ് ദൃശ്യങ്ങളിൽ. നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ ബൈക്ക് കാറിൽ ഇടിക്കുന്നത് കാണാം. വാഹന ഉടമ ബൈക്ക് യാത്രികനുമായി വഴക്കുണ്ടാകുമെന്ന് കാണുന്നവർക്ക് തോന്നുമെങ്കിലും വളരെ സംയമനത്തോടെയാണ് കാറിൽ നിന്നും ഇറങ്ങി വന്ന അയാൾ പെരുമാറിയത്. ബ്ലോക്കിൽ നിർത്തിയിരുന്ന കാറിൽ ഇടയിലൂടെ എത്തിയ സ്കൂട്ടറാണ് ഇടിച്ചത്. ഫുട്പാത്തിൽ നിന്നും നിയന്ത്രണം തെറ്റി സ്കൂട്ടർ Bengaluru Viral കാറിൻ്റെ വശത്ത് ഇടിക്കുന്നത് കാണാം. എന്തായാലും കാർ ഉടമയുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബെംഗളൂരുവിൽ എവിടെയോ ആണ് സംഭവം.