മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ വൈറല്‍. ഒരു വയോധികയുടെ കൈ പിടിച്ച് റിയാസ് നടക്കുന്ന വീഡിയോയാണ് വൈറലായത്. തുടര്‍ന്ന് ഒരു അമ്മയുടെ സ്നേഹത്തോടെ ആ അമ്മ റിയാസിന് ഉമ്മ നല്കി. റിയാസും അവരെ സ്നേഹത്തോടെ ആലിംഗനം ചെയ്തു. പോയി വരാം എന്ന് പറഞ്ഞാണ് റിയാസ് മടങ്ങിയത്. സ്നേഹമാണ് കരുത്ത് എന്ന ക്യാപ്ഷനോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.