ഗോവയിലെ ബാഗാ ബീച്ചിൽ പാരസെയിലിംഗിനിടെ കേബിള്‍ പൊട്ടി വിനോദസഞ്ചാരി കടലിൽ വീണു. ഉയർന്നു നിൽക്കുന്നതിനിടെ പാരച്യൂട്ടിനെ ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കേബിൾ പൊട്ടിപ്പോകുകയായിരുന്നു. തിങ്കളാഴ്ച നടന്ന ഈ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിനോദസഞ്ചാരിയെ ഉടൻ തന്നെ ബോട്ടിലുണ്ടായിരുന്ന ജീവനക്കാർ രക്ഷപെടുത്തി. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അപകടം ഒഴിവായി.